കാഴ്ച്ചയുടെ മേച്ചിൽപുറങ്ങളിൽ
വചനങ്ങളിൽ നിന്ന് വാക്കുകൾ അടർന്നു വീണു ,
പലയിടങ്ങളിലേയ്ക്ക് അവ പോയി -
പച്ചയും കാവിയും വെള്ളയും
ഒക്കെയിട്ട് തിരിച്ചു വന്നു .
ഭ്രാന്തമായ അലർച്ചകളിൽ അവ-
പ്രഭാഷണങ്ങളേക്കാൾ കടുത്തതായി .
കാഴ്ച്ചയുടെ വ്യക്തത ചോദ്യംചെയ്യാതിരിക്കാൻ
അവർ ഉറഞ്ഞു തുള്ളി
തിമിരം മൂടിയ കണ്ണുകൾ തുറന്നു പിടിച്ച്
അവൻ മുൻപേ നടന്നു
അവന്റെ പിന്നിലുള്ളവർ പറഞ്ഞു
ഞാൻ മാത്രമാണ് ശരി
വാക്കുകൾ പരസ്പരം ആഞ്ഞു വെട്ടി
നനവിന് ഒരേ നിറം ,നഷ്ടങ്ങൾക്ക് ഒരേ മതം .
വചനങ്ങളിൽ നിന്ന് വാക്കുകൾ അടർന്നു വീണു ,
പലയിടങ്ങളിലേയ്ക്ക് അവ പോയി -
പച്ചയും കാവിയും വെള്ളയും
ഒക്കെയിട്ട് തിരിച്ചു വന്നു .
ഭ്രാന്തമായ അലർച്ചകളിൽ അവ-
പ്രഭാഷണങ്ങളേക്കാൾ കടുത്തതായി .
കാഴ്ച്ചയുടെ വ്യക്തത ചോദ്യംചെയ്യാതിരിക്കാൻ
അവർ ഉറഞ്ഞു തുള്ളി
തിമിരം മൂടിയ കണ്ണുകൾ തുറന്നു പിടിച്ച്
അവൻ മുൻപേ നടന്നു
അവന്റെ പിന്നിലുള്ളവർ പറഞ്ഞു
ഞാൻ മാത്രമാണ് ശരി
വാക്കുകൾ പരസ്പരം ആഞ്ഞു വെട്ടി
നനവിന് ഒരേ നിറം ,നഷ്ടങ്ങൾക്ക് ഒരേ മതം .